
മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3. 30ന് കോടതിപടിയിലാണ് പരിപാടി.അൻവറുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ചില രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്നതായിരിക്കും.
എൽഡിഎഫിന്റെ സംസ്ഥാന നേതാക്കളും മന്ത്രിമാരും സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ചൊവ്വാഴ്ച പഞ്ചായത്ത് കൺവെൻഷനുകളും മൂന്ന്, നാല് തീയതികളിൽ ബൂത്ത് കൺവെൻഷനുകളും തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് എം. സ്വരാജ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്.