
ഇന്ന് മുതല്‍ ഏതാനും ഐഫോണുകളിലും ആന്‍ഡ്രായ്ഡ് ഫോണുകളിലെയും പ്രവര്‍ത്തനം വാട്‌സ് ആപ്പ് അവസാനിപ്പിക്കുന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.
ഇത്തരം ഫോണുകളില്‍ ഇന്നുമുതല്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല. അപ്ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് മെറ്റ ചില പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഒഴിവാക്കുന്നത്. ഈ മാറ്റം മെയ് 25 മുതല്‍ നിലവില്‍ വരുമെന്നായിരുന്നു നേരത്തെ കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് ഫോണ്‍ മാറ്റാനായി കുറച്ച് സമയം കൂടി നല്‍കാനാണ് ഡേറ്റ് നീട്ടിയത്. വാട്‌സ് ആപ് ഉപയോഗത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കാനായി പതിവായി ഈ രീതി മെറ്റ അവലംബിക്കാറുണ്ട്.
ഇന്നുമുതല്‍ iOS 15 അല്ലെങ്കില്‍ അതിന് മുമ്പുള്ള വേര്‍ഷനുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. കൂടാതെ ആന്‍ഡ്രായ്ഡ് 5.0 അല്ലെങ്കില്‍ അതിന് മുമ്പുള്ള പതിപ്പുകള്‍ക്കുള്ള പിന്തുണയും കമ്പനി പിന്‍വലിക്കുകയാണ്.. ഐഫോണ്‍ 5s, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6s, ഐഫോണ്‍ 6s പ്ലസ്, ഐഫോണ്‍ 6s പ്ലസ്, ഐഫോണ്‍SE (1st gen) എന്നിവയാണ് വാട്‌സ് ആപ്പില്‍ പ്രവര്‍ത്തിക്കാത്ത ഐഫോണിന്റെ വേര്‍ഷനുകള്‍. സാംസങ് ഗാലക്‌സിS4, സാംസങ് ഗാലക്‌സി നോട്ട് 3, സോണി zperia Z1, എല്‍ജി ജി2, ഹുവാവേ അസെന്‍ഡ് പി6, മോട്ടോ ജി (1st gen), മോട്ടറോള റേസര്‍ എച്ച്ഡി, മോട്ടോ ഇ 2014 തുടങ്ങിയ ആന്‍ഡ്രായ്ഡ് ഫോണുകളെയും വാട്‌സ് ആപ്പ് ജൂണ്‍ ഒന്നുമുതല്‍ പിന്തുണക്കില്ല.