കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ഇന്നത്തെ സർവ്വീസ് റദ്ദാക്കി. വൈകുന്നേരം 6 മണിക്ക് കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പോകേണ്ട വിമാനവും, രാത്രി 10.10 ന് കരിപ്പൂരിൽ നിന്നും അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ കുറവ് മൂലമാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *