
ജില്ല പഞ്ചായത്ത് കുന്ദമംഗലം ഡിവിഷനിൽ വർഷംതോറും ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാൽ നടത്തിവരുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളേയും മറ്റു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും അനുമോദിക്കുന്ന ഇൻസ്പെയറിങ് 25 പരിപാടി അഡ്വക്കേറ്റ് ടി . സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി മുഖ്യപ്രഭാഷണം നടത്തി. കൊല്ലം ഷാഫി മുഖ്യാതിഥിയായി. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡൻറ് വി അനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു നെല്ലുളി , കുന്ദമംഗലം ഗ്രാമപഞ്ചായത്തംഗങ്ങളായ പി കൗലത്ത്, കെ.കെ.സി നൗഷാദ്, വിവിധ സംഘടന പ്രതിനിധികളായ അരിയിൽ മൊയ്തീൻ ഹാജി, ടീ .ചക്രയുധൻ, വി.പി ശ്രീനിവാസൻ, ടിപി ബിനു, അൻവർ സാദത്ത്, എൻ വിനോദ് കുമാർ എന്നിവർ സംസാരിച്ചു