കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിനി നേരിട്ടത് ക്രൂരമായ പീഡനം എന്ന് രണ്ടാമത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട്. മുഖ്യപ്രതി മനോജിത്ത് മിശ്ര മാരകമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും, സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. കൂടുതല്‍ ഫോറന്‍സിക് സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്.
പെണ്‍കുട്ടിയെ കോളജിനു മുന്നില്‍ നിന്ന് വലിച്ചിഴയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളും പ്രതികള്‍ക്കെതിരായ ശക്തമായ തെളിവാണ്. ലോ കോളജിലെ സിസിടിവി ഡിവിആര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. 11 മണിക്കൂര്‍ ദൃശ്യങ്ങളാണ് ഡിവിആറില്‍ ഉള്ളത്. പ്രതികളുടെ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മുഖ്യ പ്രതി മനോജിത് മിശ്രയുടെ ഫോണില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. പ്രതികളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.