അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഓണക്കാലത്ത് നിരക്ക് വര്‍ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി.ഓണം പോലെയുള്ള ഉത്സവകാലങ്ങളില്‍ മറ്റ് സംസ്ഥാനത്തുള്ളവര്‍ യാത്രക്കായി കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നത് കണക്കിലെടുത്ത് കെ-സ്വിഫ്റ്റ്, കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളില്‍ ഫ്‌ളെക്‌സി ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ച് ഉത്തരവിറങ്ങി.ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഫ്‌ളെക്‌സി നിരക്കുകള്‍ നടപ്പിലാക്കുകയെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഓണം, മുഹറം തുടങ്ങിയ ആഘോഷങ്ങള്‍ കണക്കിലെടുത്ത് കൃത്യമായ ദിവസങ്ങള്‍ തീരുമാനിച്ചായിരിക്കും മാറിയ നിരക്കുകള്‍ ഈടാക്കുക.എസി ഓണ്‍ലൈന്‍ ബുക്കിങിന് 10 ശതമാനം അധിക നിരക്കായിരിക്കും. എക്സ്പ്രസ്, ഡീലക്സ് ബസുകള്‍ക്കും ഫ്ലക്സി ചാര്‍ജ് ഈടാക്കും. ഓണത്തോടനുബന്ധിച്ച് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് 25 അധിക ഷെഡ്യൂളുകൾ കെഎസ്ആർടിസി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *