കോഴിക്കോട് മെഡിക്കൽ കോളജിനു കീഴിലെ ചെറൂപ്പ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ സൂക്ഷിച്ച് വെച്ച 800 ഡോസ് കോവിഷീൽഡ് വാക്സീൻ ഉപയോഗശൂന്യമായി. താപനില ക്രമീകരിച്ചതിലെ അപാകതയാണ് വാക്‌സിൻ ഉപയോഗശൂന്യമാകാൻ കാരണം.വിദഗ്ധ സംഘത്തിന്റെ പ്രാഥമിക പരിശോധനയിൽ എട്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൂടുതൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ വി.ജയശ്രീ പറഞ്ഞു. ചെറൂപ്പ ആശുപത്രിക്കു പുറമേ പെരുവയൽ, പെരുമണ്ണ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും കൂടിയുള്ള വാക്സീനാണ് ഉപയോഗശൂന്യമായത്. ഇന്നലെ മൂന്നിടത്തും സ്പോട്ട് റജിസ്ട്രേഷൻ നിർത്തിവച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ആശുപത്രിയിൽ വാക്സീൻ എത്തിച്ചത്. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ച് സർക്കാരിൽ നിന്ന് തുടർ നടപടിയുണ്ടാകും.സ്ഥലത്ത് ബി ജെ പി പ്രതിഷേധം നടത്തുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *