ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിക്കും ഭാര്യ സോനം ഭട്ടാചാര്യയ്ക്കും ആൺകുഞ്ഞ് പിറന്നു, ഇന്നലെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് സോനം കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തായ്‌ലൻഡിൽ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഛേത്രിക്ക് അവധി നൽകിയിരുന്നു. ജൂണില്‍ ഇന്റര്‍കോണ്ടിനന്റല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയ ക്യാപ്റ്റന്‍ പന്ത് ജഴ്‌സിക്കുള്ളിലാക്കി ഗാലറിയിലിരിക്കുന്ന സോനത്തിന് നേരെ വിരല്‍ ചൂണ്ടിയാണ് താന്‍ അച്ഛനാവാന്‍ പോകുന്നുവെന്ന കാര്യം വെളിപ്പെടുത്തിയത്.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഫുട്‌ബോളില്‍ നിന്ന് അവധിയെടുത്ത ക്യാപ്റ്റന്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ തിരിച്ചെത്തും.2017 ഡിസംബര്‍ നാലിനാണ് സുനില്‍ ഛേത്രിയും സോനം ഭട്ടാചാര്യയും വിവാഹിതരാവുന്നത്. മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരവും മോഹന്‍ ബഗാന്‍ പ്ലേയറുമായിരുന്ന സുബ്രതാ ഭട്ടാചാര്യയുടെ മകളാണ് സോനം.

Leave a Reply

Your email address will not be published. Required fields are marked *