പോലീസിന്റെ വയർലെസ് ചോർത്തിയ സംഭവത്തിൽ ഷാജന് സ്കറിയയെ പോലീസ് ചോദ്യം ചെയ്യുന്നു. ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ആലുവ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
നേരത്തെ പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി സ്കീം പുറത്തുവിട്ട സംഭവത്തില്‍ ഷാജന് സ്കറിയയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഹൈക്കോടതിയാണ് ഷാജന് ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യല്‍. നേരത്തെ, വയർലെസ് ചോർന്നതുമായി ബന്ധപ്പെട്ട് ഷാജനെതിരെ ആലുവ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
