ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.പ്രതി അസ്ഫാഖ് ആലമിനെതിരേ കൊലപാതകം, പോക്‌സോ ഉള്‍പ്പെടെ 10 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളം അഡീഷണല്‍ പോക്‌സോ കോടതിയില്‍ വെള്ളിയാഴ്ചയാണ് കുറ്റപത്രം സമർപിച്ചത്. കൊല നടന്ന് 35-ാം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്.കേസില്‍ 35 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാനായതായി പോലീസ് അറിയിച്ചു. അതേ മാതൃകയില്‍ കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയും അതുമായി ബന്ധപ്പെട്ട ഒരു അപേക്ഷ ഇന്ന് പോലീസ് സമര്‍പ്പിക്കുകയും ചെയ്യും.ഡി.എന്‍.എ. പ്രൊഫൈല്‍ അടക്കമുള്ള തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. 800 പേജുള്ള കുറ്റപത്രത്തില്‍ 99 സാക്ഷികളും 62 തെളിവുരേഖകളുമുണ്ടെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *