താര സംഘടനയായ അമ്മയുടെ ഓഫിസില്‍ പോലീസ് പരിശോധന. ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇവര്‍ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഉള്‍പ്പടെ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയത്. അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്താണ് പീഡനം നടത്തിയതെന്ന് പരാതിക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. ലൈംഗികാതിക്രമ പരാതിയില്‍ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. താരസംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഇടവേള ബാബു ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു നടിയുടെ പരാതി.