ബേക്കൽ(കാസർകോട്): വൈദ്യുതി ലൈനിൽ തട്ടി റെഫ്രിജറേറ്റർ ലോഡുമായി വരികയായിരുന്ന കൂറ്റൻ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. 30ലധികം റെഫ്രിജറേറ്ററുകൾ കത്തിനശിച്ചു. ബേക്കൽ മൗവ്വലിൽ ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. കോഴിക്കോട് നിന്ന് ഉടുപ്പിയിലേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

അഞ്ച് അഗ്നിശമന യൂനിറ്റുകളെത്തി മണ്ണുമാന്തി യന്ത്രത്തിൻ്റെ സഹായത്തോടെ കണ്ടെയ്നറിൻ്റെ ബോഡി വെട്ടിപ്പൊളിച്ച് റെഫ്രിജറേറ്റർ പാക്കുകൾ പുറത്ത് വലിച്ചിട്ടാണ് തീയണച്ചത്. ഒന്നര മണിക്കൂർ വേണി വന്നു തീയണക്കാൻ. ഇതേ തുടർന്നു തീരദേശ ഗതാഗതം മണിക്കൂറുകളായി നിലച്ചിരിക്കുകയാണ്.

ബേക്കൽ മേൽപ്പാലം അറ്റക്കുറ്റപണിയുടെ ഭാഗമായി ചൊവ്വാഴ്ച മുതൽഈ ഭാഗത്ത് തീരദേശ സംസ്ഥാന പാതയിൽ ഗതാഗതം തിരിച്ചു വിട്ടതിനാൽ കണക്ഷൻ റോഡുവഴി പാലക്കുന്ന് മൗവ്വൽ വഴി പള്ളിക്കരയിലേക്ക് വരുന്നതിനിടെയാണ് മൗവ്വലിൽ വച്ച് കണ്ടയ്നർ വൈദ്യുതി ലൈനിൽ തട്ടി തീപ്പിടിച്ചത്. ഡ്രൈവറും ക്ലീനറും വണ്ടി നിർത്തി ഇറങ്ങിയതിനാൽ രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ച് പൊലീസും ഫയർ സർവീസ് ഉടൻ എത്തുകയായിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *