കൊച്ചി: അങ്കമാലിയില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. അങ്കമാലി എടത്തോട് ചിറയപറമ്പില്‍ വീട്ടില്‍ ഷൈജന്‍(48) മകന്‍ ഷാന്‍ (25), ഷാനിന്റെ ഭാര്യ സോന (22) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. വീടിനുള്ളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.

ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവമുണ്ടായത്. ഷൈജനും ഷാനിനും ചെറിയ രീതിയിലാണ് പൊള്ളലേറ്റത്. കാര്യമായി പൊള്ളലേറ്റ സോനയെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഇവരുടെ രണ്ട് കുഞ്ഞുങ്ങള്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇടിമിന്നലേറ്റ് വീട്ടിലെ ഗൃഹോപകരണങ്ങള്‍ക്കും കനത്ത നഷ്ടം സംഭവിച്ചു. ഫ്രിഡ്ജ്, മൂന്ന് ഫാന്‍, സ്റ്റെബിലൈസര്‍ എന്നിവയാണ് നശിച്ചത്. മെയിന്‍ സ്വിച്ചിന് തീ പിടിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *