സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങിയിട്ട് രണ്ടാണ്ട്. കോടിയേരിയുടെ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യത ഇനിയും മറികടക്കാന്‍ കുടുംബത്തിന് മാത്രമല്ല സിപിഐഎമ്മിനും ആയിട്ടില്ല. കര്‍ക്കശ്യങ്ങളുടെ ഭാരമില്ലാതെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിയ നയതന്ത്രജ്ഞതയുടെയും, സമവായത്തിന്റെയും കമ്മ്യൂണിസ്റ്റ് മുഖമായിരുന്നു കോടിയേരി.
കോടിയേരിയുടെ സ്മരണ പുതുക്കാന്‍ സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കണ്ണൂരില്‍ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ 8.30ന് പുഷ്പാര്‍ച്ചന. പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുക്കും. പകല്‍ 11.30ന് കോടിയേരി മുളിയില്‍നടയിലെ വീട്ടില്‍ കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാച്ഛാദനംചെയ്യും. വൈകിട്ട് 4.30ന് മുളിയില്‍നടയില്‍ പൊതുസമ്മേളനം ബൃന്ദ കാരാട്ട് ഉദ്ഘാടനംചെയ്യും.