നന്മണ്ട ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ മാവിലക്കുന്ന് റോഡിന്റെ ഉദ്ഘാടനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി സുനിൽകുമാർ നിർവഹിച്ചു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ വിവിധ ഫണ്ടുകൾ ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഹരിദാസൻ ഈച്ചരോത്ത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ രാജൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കുണ്ടൂർ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്, വാർഡ് വികസന സമിതി കൺവീനർ ഇ കെ സുധ, കെ രാജൻ മാസ്റ്റർ, ടി കെ സിദ്ധാർത്ഥൻ, സി കെ മുഹമ്മദ് ഇഖ്ബാൽ, സി കെ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *