താമരശ്ശേരി: താമരശ്ശേരി കതിരോട്ടിൽ വയോധിക ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ മോഷണം. 7 പവനും, ഒരു ലക്ഷം രൂപയും കവർന്നു. കതിരോട് ഓടർ പൊയിൽ വൽസലയുടെ കുന്നിൻ മുകളിലെ വീട്ടിലാണ് മോഷണം നടന്നത്.
ശുചി മുറിയിൽ നിന്നും കിടപ്പുമുറിയിലേക്ക് നടന്നു വരുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കി നടന്നു വന്ന മോഷ്ടാവ് മുഖത്ത് തുണിയിട്ട് മൂടി വൽസലയെ നിലത്ത് തള്ളിയിടുകയും മോഷണം നടത്തുകയുമായിരുന്നു.
കാലിലെ പാദസരം അലമാരയിൽ സൂക്ഷിച്ച മൂന്നു വള, രണ്ടു മോതിരം, ഒരു ലക്ഷം രൂപയും കൈക്കലാക്കി വീടിന് പിന്നിലൂടെയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. വീടിൻ്റെ ഏകദേശം നുറു മീറ്റർ ചുറ്റളവിൽ മറ്റ് വീടുകൾ ഇല്ല. ബന്ധുക്കൾ സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല, തുടർന്ന് താമരശ്ശേരി പൊലീസിന് പരാതി കൊടുക്കുകയായിരുന്നു.
