പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്സ് രണ്ടു, മൂന്ന് വർഷത്തിനുള്ളിൽ
തെരഞ്ഞെടുത്ത നൂറുകണക്കിന് സ്കൂളുകളിൽ കൂടി വ്യാപകമാക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രിഎകെ ശശീന്ദ്രൻ. പടിഞ്ഞാറ്റുംമുറി ഗവൺമെൻറ് യുപി സ്കൂളിൽ ഹെൽത്തി കിഡ്സ് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞവർഷം തുടങ്ങിയ പദ്ധതി 25 സ്കൂളുകളിലാണ് ആദ്യം നടപ്പാക്കിയത്. ഈ വർഷം
തെരഞ്ഞെടുത്ത 30 വിദ്യാലയങ്ങളിലൊന്നാണ് പടിഞ്ഞാറ്റുംമുറി സ്കൂൾ.

ഇന്ന് വിദ്യാർത്ഥികളിൽ പലവിധ രോഗങ്ങൾ കണ്ടുവരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. 80 വയസ്സിൽ കാണുന്ന പല രോഗങ്ങളും- കാഴ്ചക്കുറവ്, കേൾവിക്കുറവ്, വിളർച്ച, കാൽമുട്ട് വേദന എന്നിവ-കുട്ടികളിൽ കണ്ടു വരികയാണ്. മരുന്നിന്റെ ആധിക്യം മൂലം പുതിയ രോഗങ്ങളും വരുന്നു. ഈ പശ്ചാത്തലത്തിലാണ് കായികമേഖലയുമായി ബന്ധപ്പെട്ട് കുട്ടികളുടെ കായികക്ഷമതയും ആരോഗ്യവും സംരക്ഷിക്കാൻ ഹെൽത്തി കിഡ്സ്‌ എന്ന പദ്ധതി
നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമുള്ള കേരളം എന്ന സങ്കല്പത്തിലേക്ക് വിദ്യാഭ്യാസമേഖലയെ എത്തിക്കലാണ് സർക്കാരിന്റെ ലക്ഷ്യം. പ്രീ പ്രൈമറി തലം മുതൽ തന്നെ കായിക പഠനത്തിന്റെ ആദ്യാക്ഷരങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽത്തി കിഡ്സ് നടപ്പാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ അശോകൻ, കക്കോടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മല്ലിക പുനത്തിൽ, കൈതമോളി മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന ചെറുവത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ കെ ഉപശ്ലോകൻ, ഇ എം ഗിരീഷ് കുമാർ, അജിത നെരവത്ത്, നിഷ പിലാക്കാട്ട്, പിടിഎ പ്രസിഡന്റ്‌ കെ എം ലതീഷ്കുമാർ, ഹെൽത്തി കിഡ്സ് പദ്ധതിയുടെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജാഫർ,ചേവായൂർ എഇഒ ഷാമ്ജിത്ത്, പ്രധാനാധ്യാപകൻ യു പി അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *