കേരളപിറവി ദിനത്തിൽമുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായവരെ ആദരിച്ചു കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ എസ് ഐ കെ ഉമറിനെ എസ് എ പിയിൽ വെച്ച് മെഡൽ നൽകി ആദരിച്ചത്. വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡല് നേടി നാടിന് അഭിമാനമായി മാറിയ വ്യക്തിയായിരുന്നു കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ടി കെ ഉമ്മർ.
വയനാട് കമ്പളക്കാട് സ്വദേശിയായ ഉമ്മർ 1996 ൽ തുടങ്ങി നീണ്ട മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന സർവീസ് ജീവിതത്തിൽ ഒരുപാട് ഗുഡ് സർവീസ് എൻട്രികളും, റിവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. പോലീസ് സേനയിൽ സേവനത്തിന്റെയും,സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവ് തെളിച്ചതിനാണ് ഇങ്ങനെ ഒരു പുരസ്കാരം ലഭിച്ചത്.
