ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റ്ഹിൽ പ്രീ-മെട്രിക് എസ്. ടി ഗേൾസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കായി ഹെൽത്ത് കാർഡ് വിതരണവും കരിയർ ഗൈഡൻസ് സെഷനും സംഘടിപ്പിച്ചു. ഹെൽത്ത് കാർഡ് വിതരണ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ മാളവിക ജി നായർ നിർവഹിച്ചു.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികളുടെ ആരോഗ്യസുരക്ഷയും സമഗ്രവികസനവും ലക്ഷ്യമിട്ടാണ് ഹെൽത്ത് കാർഡുകൾ വേഗത്തിലാക്കി വിതരണത്തിന് തയ്യാറാക്കിയത്. മുഹമ്മദ് അൻസാരിയുടെ നേതൃത്വത്തിൽ നടന്ന കരിയർ ഗൈഡൻസ് സെഷനിൽ വിദ്യാർത്ഥിനികൾക്ക് തുടർവിദ്യാഭ്യാസവും വിവിധ തൊഴിൽ അവസരങ്ങളെയും സംബന്ധിച്ച് അവബോധം നൽകി. പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ സമഗ്ര ഉന്നമനത്തിനായി ജില്ലാ ഭരണകൂടം, ട്രൈബൽ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്, ഹോസ്റ്റൽ അധികൃതർ, ജില്ലാ കളക്ടറുടെ ഇന്റേൺസ് (ഡിസിഐപി) എന്നിവരുടെ ഏകോപനത്തോടെ നടപ്പാക്കി വരുന്ന പദ്ധതിയായ ‘സ്റ്റാൻഡ്’-ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഹെൽത്ത് കാർഡുകൾ
സമയബന്ധിതമായി തയ്യാറാക്കുന്നതിൽ പ്രയത്നിച്ച ഹോസ്റ്റൽ വാർഡൻ കെ. ടി. കെ നീതുഷ, വാച്ച്മാൻ സി. മനുപ്രസാദ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ജില്ലാ ട്രൈബൈൽ ഡെവലപ്മെന്റ് ഓഫീസർ ശശി സംസാരിച്ചു.
