പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ യജ്‌ഞം 2024 മായി ബന്ധപ്പെട്ട് റിവിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി സ്പെഷ്യൽ ക്യാമ്പയിൻ ഡിസംബർ 2, 3 തീയ്യതികളിൽ താലൂക്ക്/വില്ലേജ് തലങ്ങളിൽ സംഘടിപ്പിക്കുന്നു. ക്യാമ്പയിനിൽ വോട്ടർമാർക്ക് ആവശ്യമെങ്കിൽ കരട് വോട്ടർ പട്ടിക പരിശോധിച്ചു അപാകത ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. വോട്ടർമാർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.സ്പെഷ്യൽ ക്യാമ്പയിൻ ദിവസമായ ഞായറാഴ്ച (ഡിസംബർ 3) എല്ലാ ബി.എൽ.ഒ മാരും അതാത് പോളിങ്ങ് സ്റ്റേഷനിൽ നിർബന്ധമായും ഹാജരായി വോട്ടർമാർക്ക് അപേക്ഷ നൽകാൻ വേണ്ട സഹായം ചെയ്യണമെന്ന് കോഴിക്കോട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *