പിണറായി വിജയനെ നിഴൽ പോലെ പിന്തുടരുന്ന നിർ​ഗുണനായ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്നും പ്രതിപക്ഷ നേതാവ് എന്ന പദവിയല്ല പിണറായി ക്യാബിനറ്റിലെ മന്ത്രി പണിയാണ് സതീശന് ചേരുകയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വി.ഡി സതീശൻ്റെ സ്ഥാനം അജ​ഗള സ്തനം പോലെ ആർക്കും ഉപകാരമില്ലാത്തതാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.

രമേശ് ചെന്നിത്തലയെ ഉന്നം വെച്ചാണ് ബിജെപി പറയുന്നത് ഏറ്റെടുക്കാനുള്ളതല്ല പ്രതിപക്ഷമെന്ന് സതീശൻ പറയുന്നത്, . കേരളത്തിലെ സർവകലാശാലകളെ കൈപിടിയിലാക്കി അഴിമതി നടത്തുന്ന മുഖ്യമന്ത്രിയെ വിമർശിക്കാതെ ​ഗവർണറെ വിമർശിക്കുന്നതിൽ നിന്ന് തന്നെ സതീശന് ഒരു ​ഗുണവുമില്ലെന്ന് മനസിലാകും. പ്രതിപക്ഷത്തിൻ്റെ ധർമ്മം പോലും അറിയാത്ത പ്രതിപക്ഷ നേതാവാണ് സതീശനെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *