മുസ്ലിം ലീഗ് വിളിച്ച മുസ്ലിം സംഘടനകളുടെ യോഗത്തിൽ നിന്നും മുജാഹിദ് വിഭാഗം വിട്ടു നിൽക്കും.. മുജാഹിദ് സമ്മേളനത്തിൽ ലീഗ് നേതാക്കളായ പാണക്കാട് തങ്ങൾമാർ പങ്കെടുത്തിരുന്നില്ല.ഏക സിവിൽകോഡ്, ജെൻഡ്രൽ ന്യൂട്രാലിറ്റി വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്.
ബിജെപി നേതാക്കളെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതാണ് ബഹിഷ്കരണത്തിന് ഒരു കാരണമായി പാണക്കാട് തങ്ങള്‍ കുടുംബം പറഞ്ഞത്. മുജാഹിദ് സംസ്ഥാന സമ്മേളത്തിലേക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ എന്നിവരെയാണ് ക്ഷണിച്ചിരുന്നത്.
