മഹാരാഷ്ട്രയിലെ സോളാപൂരില്‍ 14 വയസുകാരനെ പിതാവ് വിഷം കൊടുത്തുകൊന്നു. പിതാവ് വിജയ് ബട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിവായി അശ്ലീല വിഡിയോകള്‍ കണ്ട് പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നു എന്ന കാരണത്താലാണ് മകന്‍ വിശാലിനെ പിതാവ് കൊലപ്പെടുത്തിയത്.

കഴിഞ്ഞ മാസം 13ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിന് പരാതിലഭിച്ചു. ഏറെ വൈകാതെ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി വിഷം കഴിച്ച് മരണപ്പെട്ടതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് വീട്ടുകാരെ ചോദ്യം ചെയ്തു. ഭാര്യയുടെയും ഭര്‍ത്താവിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പിതാവിനെ രഹസ്യമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *