തൃപ്പൂണിത്തുറയിൽ സഹപാഠികളുടെ റാഗിംങ്ങിനെ തുടർന്ന് 15 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമൂഹമാധ്യമത്തിൽ വേദന പങ്കുവെച്ച് മിഹിർ അഹമ്മദിന്റെ അമ്മ രജ്‌ന. മകന്റെ മരണം പ്രതീകവൽക്കരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പരിഹാസ വീഡിയോ പങ്കുവെച്ചാണ് കുറിപ്പ്. ‘ഇവർക്കിടയിൽ ജീവിക്കേണ്ട എന്ന മകന്റെ തീരുമാനം സ്വാഭാവികമായി തോന്നുന്നു’വെന്ന് അമ്മ പറയുന്നു. ‘പൂപ്പി ഹെഡ്’ എന്ന് വിളികേട്ടതിന് ശേഷം 26-ാം നിലയിൽ നിന്ന് ചാടുന്ന മിഹിർ എന്ന തലക്കെട്ടോടെയുള്ള ഒരു വിഡിയോയാണ് റജ്‌ന പങ്കുവെച്ചിട്ടുള്ളത്.‘എന്റെ മക്‌നറെ മരണവുമായി ബന്ധപ്പെട്ട് ഇത്തരം അടിക്കുറിപ്പുകളോടെ ഇതൊക്കെ പടച്ചു വിടുന്നവരുടെ മനസ് എത്ര മാത്രം ക്രൂരമായിരിക്കും. മനുഷ്യത്വ രഹിതമായിരിക്കും’ . കുട്ടികൾക്ക് എങ്ങനെയാണ് ഇത്ര ക്രൂരന്മാരാകാൻ സാധിക്കുന്നത്? സ്നേഹം, കരുണ, ദയ, മനുഷ്യത്വം എന്നിവയൊക്കെ തീർത്തും അന്യമായ ഒരു തലമുറയാണോ ഇത്. അവർക്കിടയിൽ ഇനി ജീവിക്കേണ്ടതില്ല എന്ന് എൻ്റെ മകൻ എടുത്ത തീരുമാനം സ്വാഭാവികം മാത്രമെന്ന് തോന്നിപോകുന്നു എന്നും അവർ പോസ്റ്റിൽ കുറിക്കുന്നു. മാത്രമല്ല, മകന് നീതി ലഭിക്കുന്നത് വരെ തന്റെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മിഹിറിന്റെ അമ്മ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *