വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളമെന്ന് ബിജെപി സംസ്ഥാന ഘടകം.താമരക്കുമ്പിളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സുരക്ഷിതമാണ്. മിച്ചമുണ്ടായിരുന്ന കനലും മണ്ണുതൊടുന്നു. ത്രിപുരയില്‍ തകര്‍ന്നടിഞ്ഞ് സിപിഎം- കോണ്‍ഗ്രസ് സഖ്യം. ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം എന്നാണ് ബിജെപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.അതേസമയം തെരഞ്ഞെടുപ്പ് ഫലം മോദി സർക്കാരിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.കോമാ സഖ്യത്തെ ജനങ്ങൾ കോമയിലാക്കിയെന്നും ആലുവയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പരിഹസിച്ചു. മധുവിധു ആഘോഷിക്കും മുമ്പേ തകർന്ന ദാമ്പത്യം പോലെയായി കോൺഗ്രസ്- സിപിഐഎം സഖ്യം. കെഎൻ ബാലഗോപാലിനെ പോലുള്ള നേതാക്കൾ പ്രചരണത്തിന് പോയ സംസ്ഥാനങ്ങളിൽ സഖ്യ സ്ഥാനാർത്ഥികൾ തകർന്നടിഞ്ഞു.വൈകാതെ കേരളത്തിലും സിപി എം കോൺഗ്രസ് ബാന്ധവം ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *