കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 2.12 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഈ തുക ഉപയോഗപ്പെടുത്തി ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് ഓഡിറ്റോറിയം, നാല് ക്ലാസ് റൂമുകള്‍, ശുചിമുറികള്‍, ഡ്രസിംഗ് റൂം എന്നിവ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുളളത്.

കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലൊന്നായ കുറ്റിക്കാട്ടൂര്‍ സ്‌കൂളില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 3 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് പുറമെ ഹയര്‍ സെക്കണ്ടറി ബ്ലോക്കിന് വേണ്ടി എംഎല്‍എയുടെ ഫണ്ടില്‍ നിന്നുളള 1 കോടി രൂപ വിനിയോഗിച്ച് ഒരു കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്. എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ ചെലിവില്‍ നവീകരിച്ച കളിക്കളത്തിന്റെ ഉദ്ഘാടനം 2024 ജനുവരി 13 ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചിരുന്നു.

പുതുതായി നിര്‍മ്മിക്കുന്നതിന് അനുമതിയായ പ്രവൃത്തി സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ടെണ്ടര്‍ ചെയ്യാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും പിടിഎ റഹീം എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *