ഡോ. നീന പ്രസാദിന്റെ മോഹിനിയാട്ടം തടസ്സപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച അഭിഭാഷകർക്കെതിരെ രൂക്ഷ വിമർശനവുമായി പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷ.നിയമം സംരക്ഷിക്കേണ്ടവർ തന്നെ നിയമം ലംഘിക്കുന്നത് ശരിയല്ലെന്നും കലാം പാഷ പറഞ്ഞു.അഭിഭാഷകരുടെ സമരം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് കലാം പാഷ പറഞ്ഞു. ‘നിയമപ്രകാരം കളക്ടറെയും എസ്പിയെയും ഉപയോഗിച്ച് കോടതിയിലെ സമരത്തിനെതിരെ നടപടി എടുപ്പിക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നാൽ ഏറ്റവും വേദനിക്കുന്നത് ഞാനായിരുന്നു’- കലാം പാഷ പറഞ്ഞു. പാലക്കാട് ജൂനിയർ അഭിഭാഷകർക്കായി സംഘടിപ്പിച്ച നിയമ പരിശീലന പരിപാടിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സാന്നിധ്യത്തിൽ ജില്ലാ ജഡ്ജി ഡോ. ബി കലാം പാഷ രൂക്ഷ വിമർശനം നടത്തിയത്.നീന പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അഭിഭാഷകർ കോടതിയിൽ സമരം നടത്തിയത് തെറ്റാണെന്ന് കലാം പാഷ പറഞ്ഞു. സമരം നടത്തിയവർ തന്നിൽ നിന്നും വിവരങ്ങൾ തേടുന്നതിന് പകരം പുറമെ നിന്നാണ് വിവരങ്ങൾ ശേഖരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം സംരക്ഷിക്കേണ്ടവർ തന്നെ നിയമം ലംഘിക്കുന്നത് ശരിയല്ലെന്ന് കലാം പാഷ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *