മുക്കം: ജമാഅത്തെ ഇസ്ലാമി മുക്കംഏരിയ കമ്മറ്റി മുക്കം മാളില്‍ സൗഹൃദ ഇഫ്ത്വാര്‍ സംഘടിപ്പിച്ചു. മത-സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല പ്രസിഡണ്ട് ഫൈസല്‍ പൈങ്ങോട്ടായി റമദാന്‍ സന്ദേശം നല്‍കി.

ഏരിയാ പ്രസിഡന്റ് എ.പി നസീം അധ്യക്ഷത വഹിച്ചു.മുക്കം മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരായ സാറ കൂടാരം,ഗഫൂര്‍ മാസ്റ്റര്‍ ,കേരള അഗ്രോ – ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ വി.കുഞ്ഞാലി,എല്‍. ഡി.എഫ് കണ്‍വീനര്‍ മുക്കം മുഹമ്മദ്,പത്ര പ്രവര്‍ത്തകനും വാഗ്മിയുമായ എ.പി.മുരളീധരന്‍ , എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോസ് മുണ്ടത്താനം , തൃക്കടമണ്ണ ശിവക്ഷേത്രം കമ്മറ്റി പ്രസിഡന്‍ഡ് രാജേഷ് തൊണ്ടിമ്മല്‍,മുക്കം സലഫി മസ്ജിദ് ഖത്തീബ്‌റഷീദ് ഖാസിമി, യുവ സിനിമാ സംവിധായകനും അവതാരകനുമായ ബന്ന ചേന്ദമംഗല്ലൂര്‍ , മുഹമ്മദ് കുറ്റിപ്പാല തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഇ.ബഷീര്‍ സ്വാഗതവും ബഷീര്‍ പാലത്ത് നന്ദിയും പറഞ്ഞു.

മുക്കം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി ടി ബാബു, ചെയര്‍പേഴ്‌സണ്‍ അഡ്വ: ചാന്ദ്‌നി വിനോദ്, കൗണ്‍ിലര്‍മാരായ പ്രജിത പ്രദീപ്,ജോഷില, അശ്വതി സനൂപ്,കാരശ്ശേരി കോ-ഓപറേറ്റീവ് ബാങ്ക് ചെയമാന്‍ എന്‍.കെ.അബ്ദുറഹ്‌മാന്‍, കോണ്‍ഗ്രസ് നേതാവ് കൊറ്റങ്ങല്‍ സുരേഷ് ബാബു, തനിമ പ്രസിഡന്റ് ദാമോദരന്‍ കോഴഞ്ചേരി, പ്രഭാകരന്‍ മുക്കം, ലയനം സലീം, പത്ര പ്രവര്‍ത്തകരായ ചന്ദ്രബാബു, ഫസല്‍ ബാബു, ആസാദ്, രാജേഷ് കാരമൂല തുടങ്ങിയവര്‍ സംബന്ധിച്ചു. ഇ കെ അന്‍വര്‍, എസ് കമറുദ്ദീന്‍, നൗഷാദലവി പൂളപ്പൊയില്‍, സി ഇസ്ഹാഖ്, ഡോക്ടര്‍ അബൂബക്കര്‍ ,അസീസ് തോട്ടത്തില്‍, സലീം തടപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *