ലഖ്‌നോ: മകനും പിലിഭിത്തിലെ സിറ്റിങ് എം.പിയുമായ വരുണ്‍ ഗാന്ധിക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ ആദ്യമായി പ്രതികരിച്ച് ബി.ജെ.പി നേതാവ് മനേക ഗാന്ധി. വരുണ്‍ ഇനി എന്തു ചെയ്യാന്‍ പോകുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അദ്ദേഹത്തോടെ തന്നെ ചോദിക്കൂ എന്നായിരുന്നു മനേകയുടെ പ്രതികരണം.സ്ഥാനാര്‍ഥി പട്ടികയില്‍നിന്നു ഒഴിവാക്കിയതിനു പിന്നാലെ ഇന്‍ഡ്യ സഖ്യം വരുണിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ 10 ദിവസത്തെ പ്രചരണത്തിനെത്തിയതായിരുന്നു മനേക. ബി.ജെ.പിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അവര്‍ വലിയ സന്തോഷം പ്രകടിപ്പിച്ചു. ‘ബി.ജെ.പിയിലായിരിക്കുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. മത്സരിക്കാന്‍ സീറ്റ് നല്‍കിയതില്‍ അമിത് ഷായോടും പ്രധാനമന്ത്രിയോടും നദ്ദയോടും ഞാന്‍ നന്ദി പറയുന്നു. വളരെ വൈകിയാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്, അതിനാല്‍ മണ്ഡലം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. പിലിഭിത്ത് അല്ലെങ്കില്‍ സുല്‍ത്താന്‍പൂര്‍, പാര്‍ട്ടി തീരുമാനത്തോട് ഏറെ നന്ദിയുണ്ട്’ -മനേക ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *