മധുര: സിപിഎം 24 ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് മധുരയില്‍ തുടക്കമാകും. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തും. പോളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പിബി അംഗം മണിക് സര്‍ക്കാറാണ് പ്രസിഡിയം നിയന്ത്രിക്കുന്നത്.

കേരളത്തില്‍നിന്ന് പുത്തലത്ത് ദിനേശനാണ് പ്രസീഡിയത്തില്‍ അംഗമായിട്ടുള്ളത്.സംഘടനാ റിപ്പോര്‍ട്ട് ബി.വി രാഘവുലു അവതരിപ്പിക്കും.കരട് രാഷ്ട്രീയ പ്രമേയം പി ബി കോഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് അവതരിപ്പിക്കുന്നത്.ദീപശിഖയും പതാകയും ഇന്നലെ സന്ധ്യയോടെ സമ്മേളന നഗരിയില്‍ എത്തി.

ഉച്ചയ്ക്കുശേഷമാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുന്നത്. 75 വയസ്സ് എന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കണമോ എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും.എം എ ബേബി അടക്കമുള്ളവരുടെ പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.ക്ഷണിതാക്കള്‍ ഉള്‍പ്പെടെ 811 പേരാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *