കുന്ദമംഗലം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.ടി.എ റഹീമിൻ്റെ രണ്ടാം ഘട്ട മണ്ഡലം പൊതു പര്യടനത്തിന് തുടക്കമായി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പര്യടന പരിപാടി രാവിലെ പാലാഴി പാലയിൽ നിന്നാണ് ആരംഭിച്ചത്. തുടർന്ന് കൂടത്തുംപാറ, എംജി നഗർ, ബോട്ടാണിക്കൽ ഗാർഡൻ, മയിലാടുംപാറ, വേട്ടുവേടൻകുന്ന്, തിരുത്തിമ്മൽതാഴം, കൊടൽപാടം, കൂഞ്ഞാമൂല, ചാത്തോത്തറ, ചുങ്കം, തൊണ്ടിലക്കടവ്, കൊടിനാട്ടുമുക്ക്, കയറ്റി, നാഗത്തുംപാടം, പാറക്കുളം, പാറക്കോട്ട്താഴം, ചെനപ്പാറക്കുന്ന് എന്നീ കേന്ദ്രങ്ങളിലെ പരിപാടികൾക്ക് ശേഷം പെരുമണ്ണയിലാണ് സമാപനം. എൽഡിഎഫിന്റെ ശക്തി കേന്ദ്രമായ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ എല്ലാ കേന്ദ്രങ്ങളിലും തടിച്ചുകൂടിയ ജനാവലി മുദ്രാവാക്യങ്ങളും ഹാരങ്ങളുമായാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും ആളുകളുമായുള്ള ബന്ധങ്ങൾ ചൂണ്ടിക്കാണിച്ചും ഓരോ പ്രദേശങ്ങളെക്കുറിച്ചുമുള്ള അറിവ് പങ്കുവെച്ചും സ്ഥാനാർത്ഥി നടത്തിയ പ്രസംഗങ്ങൾ ഏവരും ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. ഇ വിനോദ് കുമാർ, വി.പി രവീന്ദ്രൻ, കെ തങ്കമണി, ബാബു പറശ്ശേരി, കെ.കെ സദാനന്ദൻ, ടി.കെ മുരളീധരൻ, ഷർമ്മദ് ഖാൻ, ചൂലൂർ നാരായണൻ, കെ അഭിജേഷ്, ഷാജി പുത്തലത്ത്, ടി അതുൽ, ടി.കെ സന്തോഷ്, രാജീവ് പെരുമൺപുറ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
നാളെ വൈകിട്ട് 3-30ന് കുന്ദമംഗലം അങ്ങാടി പരിസരത്ത് വെച്ച് നടക്കുന്ന എൽഡിഎഫ് റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
