സന്തോഷ് ട്രോഫി ഫൈനലില്‍ ജയിച്ചാല്‍ കേരള ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ട്വിറ്ററിലൂടെയാണ് അദ്ദേം ഇക്കാര്യം അറിയിച്ചത്.കേരളവും കരുത്തരായ പശ്ചിമ ബംഗാളും തമ്മിലുള്ള സന്തോഷ് ട്രോഫി ഫൈനൽ ഇന്ന് രാത്രി എട്ടുമുതൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും. ഏഴാം കിരീടം കൊതിക്കുന്ന കേരളവും മുപ്പത്തി മൂന്നാം തവണയും കിരീടത്തിൽ മുത്തമിടാൻ തയ്യാറെടുക്കുന്ന ബംഗാളിന്റെയും കലാശ പോരിൽ ഫലം അപ്രവചനീയമാണ്. കർണാടകയെ തകർത്താണ് കേരളം ഫൈനലിൽ എത്തിയത്. മണിപ്പൂരിനെ തോൽപ്പിച്ചാണ് ബംഗാളിന്റെ വരവ്. ഗോൾ അടിച്ചു കൂട്ടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആണ് കേരളം. ടൂർണമെന്റ്ലെ തന്നെ മികച്ച മധ്യനിരയാണ് കേരളത്തിന്റേത്.

Leave a Reply

Your email address will not be published. Required fields are marked *