കൊച്ചി: കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഒരുഗ്രാം സ്വര്‍ണത്തിന് 20രൂപ കുറഞ്ഞ് 8755 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 70,040 രൂപയുമായി. തുടര്‍ച്ചയായി വന്‍ ഇടിവാണ് സ്വര്‍ണവിലയില്‍ സംഭവിക്കുന്നത്. യു.എസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ ഇളവ് വരുമെന്ന പ്രതീക്ഷയാണ് സ്വര്‍ണ വില കുറയാനുള്ള പ്രധാന കാരണം.
വ്യാഴാഴ്ച പവന്റെ വിലയില്‍ 1640 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,200 രൂപയായാണ് കുറഞ്ഞത്.
ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ട്രോയ് ഔണ്‍സിന്റെ വില കുറഞ്ഞിട്ടും കേരളത്തിലെ നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ അക്ഷയ തൃതീയ കഴിഞ്ഞതിന് പിന്നാലെ രണ്ടാഴ്ച്ചക്ക് ഇടയിലെ ഏറ്റവും താഴ്ന്ന നിലയി