തൃശ്ശൂര്‍: തൃപ്രയാറില്‍ പിഞ്ചുകുഞ്ഞ് തോട്ടില്‍ വീണു മരിച്ചു. ചക്കാലക്കല്‍ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. ഒന്നേകാല്‍ വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിനടുത്തുള്ള തോട്ടില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *