കുന്ദമംഗലത്ത് പ്രതീകാത്മക ഭിക്ഷാടനം നടത്തി പ്രതിഷേധിച്ച് വ്യാപാരികള്‍. അശാസ്ത്രീയമായ ടി പി ആര്‍ മാനദണ്ഡങ്ങള്‍ ഒഴിവാക്കുക, മാന്യമായി തൊഴിലെടുത്ത് ജീവിക്കാന്‍ അനുവദിക്കുക, അടച്ചിട്ട സ്ഥാപനങ്ങളുടെ വാടക, വൈദ്യുതി ബില്‍, വിവിധ നികുതികള്‍ എന്നിവ ഒഴിവാക്കുക,
വായ്പകള്‍ക്ക് പലിശ രഹിത മൊറട്ടോറിയം അനുവധിക്കുക. തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ്
ഓഗസ്റ്റ് രണ്ടിന് ( ഇന്ന്) രാവിലെ 10:30 ന് കുന്ദമംഗലം ഗാന്ധി സ്‌ക്വയറിന് സമീപം പ്രതീകാത്മ ഭിക്ഷാടനം നടത്തിയത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി രവീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി കെ ബാപ്പു ഹാജി അധ്യക്ഷത നിര്‍വ്വഹിച്ചു. കെ സുന്ദരന്‍, എന്‍ വിനോദ് കുമാര്‍, എം വിശ്വനാഥന്‍ നായര്‍, എം ബാബുമോന്‍, ടി ജിനിലേഷ്, എന്‍ വി അഷ്‌റഫ്, നിമ്മി സജി, സുനില്‍ കണ്ണോറ, പ്രസംഗിച്ചു.യൂണിറ്റ് പ്രസിഡണ്ട് കെ.കെ ജൗഹര്‍, ജനറല്‍ സി ക്രട്ടറി ടി മുഹമ്മദ് മുസ്തഫ, കെ പി അബ്ദുല്‍ നാസര്‍, ടി സജീന്ദ്രന്‍, എ അബൂബക്കര്‍ ഹാജി എന്നിവര്‍ പ്രതീകാത്മക ഭിക്ഷാടനത്തില്‍ പങ്കെടുത്തു.