വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നന്നായി കളിച്ച സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. സഞ്ജു സാംസൺ നേടിയ അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ ബിസിസിഐ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിലാണ് ഷാഫി തന്റെ അഭിപ്രായം പങ്കുവെച്ചത്. എല്ലാവരും താരത്തെ അഭിനന്ദിക്കുമ്പോൾ അയാൾക്ക് സ്ഥിരമായി ടീമിൽ അവസരങ്ങൾ നൽകണം എന്ന് പാലക്കാട് എം.എൽ. എ കുറിച്ച്.
അദ്ദേഹം കുറിച്ചത് ഇങ്ങനെ “സഞ്ജു സാംസണെ ഇനി നിങ്ങൾ അവഗണിക്കരുത്. അദ്ദേഹം ലോകകപ്പ് ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്. ഇതുപോലെ അതിനിർണായക മത്സരങ്ങളിൽ മാത്രം അവസരങ്ങൾ നൽകുന്നത് നിർത്തുക. അയാൾക്ക് സ്ഥിരമായി അവസരങ്ങൾ നൽകുക, അവൻ ഏറ്റവും മികച്ചവനായി മാറും.”

Leave a Reply

Your email address will not be published. Required fields are marked *