വൈദേഹം റിസോര്‍ട്ട് വിവാദം സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വീണ്ടും ഉന്നയിച്ച് പി ജയരാജന്‍. ഇപി ജയരാജനെതിരായി പാര്‍ട്ടിക്ക് കിട്ടിയ പരാതിയില്‍ എന്ത് നടപടി ഉണ്ടായി എന്ന് ചോദ്യം ഉയര്‍ത്തി. പരാതി ഇപ്പോള്‍ പരിഗണിച്ചിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മറുപടി നല്‍കിയത്.
2022ലാണ് വൈദേഹം റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാന സമികതിയില്‍ പി ജയരാജന്‍ കൊണ്ടുവരുന്നത്. വൈദേഹം റിസോര്‍ട്ടിന്റെ മറവില്‍ വഴിവിട്ട ബന്ധങ്ങളുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനമുണ്ടെന്നുമായിരുന്നു പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ചിരുന്നത്. ഈ വിഷയത്തില്‍ നടപടി ഉണ്ടയില്ലേ എന്നാണ് ഇന്ന് പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ചിരിക്കുന്നത്.