കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ച മുണ്ടക്കൈ – ചൂരല്‍മല സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പുന:പ്രവേശനോത്സവം ഇന്ന് രാവിലെ 10 ന് മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. വെള്ളാര്‍മല ജി വി എച്ച് എസ് മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മുണ്ടക്കൈ ജി എല്‍ പി സ്‌കൂള്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവര്‍ത്തിക്കുക.
വെള്ളാര്‍മല സ്‌കൂളിലെ 546 കുട്ടികള്‍ക്കും മുണ്ടക്കൈ സ്‌കൂളിലെ 61 കുട്ടികള്‍ക്കുമാണ് മേപ്പാടി ഗവ ജി എച്ച് എസ് എസിലും മേപ്പാടി എ പി ജെ ഹാളിലും അധിക സൗകര്യം ഒരുക്കിയത്. മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പട്ടികജാതി – പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വികസന മന്ത്രി ഒ ആര്‍ കേളു അദ്ധ്യക്ഷനാവും. ഉരുള്‍പൊട്ടലില്‍ നഷ്ടമായ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും.
പാഠ പുസ്തകങ്ങള്‍ റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ വിതരണം ചെയ്യും. പഠനോപകരണങ്ങള്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്യും. യൂണിഫോം വിതരണം വനം-വന്യജീവി മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. ഐ ടി ഉപകരണങ്ങള്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും സ്‌കൂള്‍ ഗ്രാന്റ് വിതരണം ടി സിദ്ദിഖ് എംഎല്‍എയും നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാപാസ് വിതരണം ചെയ്യും. നഴ്സറി കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ വിതരണം ചെയ്യും.