നരിക്കുനി: സമൂഹത്തെ തിന്മയില്‍ നിന്നും അന്ധകാരത്തില്‍ നിന്നും നന്മയിലേക്കും വെളിച്ചെത്തിലേക്കും നായിച്ചവരാണ് മദ്‌റസ അധ്യാപകരെന്നും, അതിനാല്‍ തന്നെ സമൂഹത്തിന്റെ ആദരവും അംഗീകാരവും അര്‍ഹിക്കുന്നവരാണെന്നും കെ.എന്‍.എമ്മിന്റെ കീഴിലുള്ള ഡിപ്ലോമ ഇന്‍ മദ്റസ ടീച്ചര്‍ എഡ്യുക്കേഷന്‍(ഡി.എം.ടി.ഇ) നരിക്കുനി സെന്റര്‍ ടീച്ചേഴ്‌സ് മീറ്റ് അഭിപ്രായപ്പെട്ടു. തിന്‍മകള്‍ക്കെതിരെ പ്രതികരിക്കാന്‍ വരും തലമുറയെ പ്രാപ്തമാക്കാന്‍ മദ്‌റസ അധ്യാപകര്‍ക്ക് കഴിയണമെന്നും, കാലത്തിനനുസൃതമായി മദ്‌റസാധ്യാപനത്തിലും മാറ്റം ഉള്‍ക്കൊള്ളാന്‍ സന്നദ്ധമാവണമെന്നും ടീച്ചേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ഹഖ് പറഞ്ഞു. കെ.എന്‍.എം ജില്ലാ പ്രസിഡണ്ട് സി മരക്കാരുട്ടി , നരിക്കുനിസലഫി ട്രസ്റ്റ് സെക്രട്ടറി എന്‍.പി അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, ഡി.എം.ടി.ഇ സ്റ്റേറ്റ് കോ- ഓഡിനേറ്റര്‍ ഷമീം മടവൂര്‍, വി.ഹനീഫ് കാകൂര്‍ , എന്‍ അബ്ദുല്‍ മജീദ് മാസ്റ്റര്‍, അബ്ദുല്‍ ബഷീര്‍ മാസ്റ്റര്‍ ,സി എം അബ്ദു റഹിം മദനി, അബ്ദുല്‍ ഖയ്യും പാലത്ത്, സി എം സുബൈര്‍ മദനി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *