ഇന്‍ഡൊനീഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഇരുടീമുകളുടേയും ആരാധകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി.സംഘര്‍ഷത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടു. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാൻ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായതെന്ന് ഇന്തോനേഷ്യൻ പൊലീസ് അറിയിച്ചു. ചിരവൈരികളായ അരേമ എഫ്‌സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരം അവസാനിച്ചതിന് ശേഷമാണ് സംഘർഷവും പൊലീസ് നടപടിയുമുണ്ടായത്.മത്സരത്തില്‍ പെര്‍സെബയ 3-2ന് വിജയിച്ചിരുന്നു. തോറ്റ ടീമായ അരേമ എഫ്‌സിയുടെ ആരാധകര്‍ രോഷാകുലരായി മൈതാനത്തിറങ്ങിയതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. ആരാധകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ തിക്കിലും തിരക്കിലുംപെട്ട് ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരിച്ചതെന്ന് ഈസ്റ്റ് ജാവ പൊലീസ് മേധാവി നിക്കോ അഫിന്റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്ണീര്‍വാതകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും പുറത്തേക്കുള്ള വാതിലിലേക്ക് ഓടി. തിരക്കില്‍ പെട്ട് 34ഓളം സംഭവസ്ഥലത്ത് തന്നെ മരിച്ചു.ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഇതുവരെ 127 പേര്‍ കൊല്ലപ്പെട്ടു. അതില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. ഇരുന്നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ചുവപ്പും നീലയും ജഴ്‌സിയണിഞ്ഞ ആരാധകര്‍ സ്‌റ്റേഡിയത്തിലുണ്ടായ ഇന്‍ഡൊനീഷ്യന്‍ സുരക്ഷാ വിഭാഗത്തോട് നേരിട്ട് ആക്രമണത്തിനിറങ്ങുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

അപകടത്തെ തുടർന്ന് ഇന്തോനേഷ്യൻ ടോപ്പ് ലീഗ് ബിആർഐ ലിഗ 1 മത്സരങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവച്ചതായും അന്വേഷണം ആരംഭിച്ചതായും ഇന്തോനേഷ്യയിലെ ഫുട്ബോൾ അസോസിയേഷൻ (പിഎസ്എസ്ഐ) അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *