മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ പി ആർ ഏജൻസി വിവാദം ആയുധമാക്കി പ്രതിപക്ഷം. പിആർ ഏജൻസി വാഗ്ദാനം ചെയ്തിട്ടാണ് അഭിമുഖത്തിന് പത്രം തയ്യാറായത്. ഏജൻസി എഴുതിക്കൊടുത്ത ഭാഗമാണിതെന്നും ഏജൻസിക്ക് ആരുമായാണ് ബന്ധം എന്നന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. ഏജൻസി ഏത് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് അന്വേഷിച്ചാൽ മനസിലാകും. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണല്ലോ അഭിമുഖം നൽകിയത്, ബുദ്ധിപൂർവമാണ് മുഖ്യമന്ത്രി ഏജൻസിയെക്കൊണ്ട് ഈ പരാമർശം നൽകിയതെന്നും വിഡി സതീശൻ ചൂണ്ടികാണിച്ചു.

സ്വർണ്ണക്കടത്ത് വിഷയം ആദ്യമായി കൊണ്ടുവന്നത് പ്രതിപക്ഷമാണ് അന്ന് മുഖ്യമന്ത്രി ഇതൊന്നും പറഞ്ഞിരുന്നില്ലല്ലോ ഇപ്പോൾ ഒരു ഭിന്നിപ്പുണ്ടാക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇതൊക്കെ പറയുന്നത്. ഹിന്ദുവിന്റെ വിശദീകരണം മുഴുവൻ കൊടുക്കാത്തത് ദേശാഭിമാനിമാത്രമാണ് ദേശീയ തലത്തിൽ സംഘപരിവാർ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി ഇപ്പോൾ അഭിമുഖത്തിൽ പറഞ്ഞതെന്നും ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും സതീശൻ പറഞ്ഞു.

അതേസമയം, പിആർഒ ഏജൻസിയായ കെയ്‌സണിന് രാഷ്ട്രീയ ബന്ധങ്ങളുണ്ട്, ഇവർക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ? മുഖ്യമന്ത്രി അറിയാതെയാണ് ഇത് ചെയ്തതെങ്കിൽ കേസെടുക്കണം
അതിന് ധൈര്യമുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദ്യം ഉന്നയിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഇൻറർവ്യൂ നടന്നപ്പോൾ രണ്ടുപേർ ഉണ്ടായിരുന്നു. അവർ ആരാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *