തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 95 രൂപയും ഒരു പവന് 760 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതുകൂടി കണക്കിലെടുക്കുമ്പോൾ, ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,775 രൂപയും ഒരു പവന് 1,10,200 രൂപയുമാണ് വ്യാപാരം പുരോഗമിക്കുന്നത് 

Leave a Reply

Your email address will not be published. Required fields are marked *