തൃശൂര്‍ : മാളക്കടുത്ത കൈതച്ചിറയിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി കൊട്ടേക്കാട്ട് വീട്ടില്‍ അഖില്‍ (27) ആണ് മരിച്ചത്. നടക്കാനിറങ്ങിയവരാണ് രാവിലെ ഏഴോടെ റോഡരികില്‍ മൃതദേഹം കണ്ടത്.
മാളയിലെ ഇരുചക്ര വാഹന ഷോറൂമിലെ ജോലിക്കാരനായ അഖില്‍ സ്ഥാപനത്തിന്റെ മാനേജരുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് തിരിച്ചുപോകവെയാണ് അപകടത്തില്‍പ്പെട്ടത്.
