തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ ചേലക്കരയില്‍ മുന്നണികള്‍ക്കിടയിലും ആവേശം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപിന്റെ റോഡ് ഷോ ഇന്ന് നടക്കും. പരിപാടിയില്‍ മുന്‍ എംഎല്‍എ കെ. രാധാകൃഷ്ണനും പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് അവലോകനയോഗവും ഇന്നു നടക്കും.
രാധാകൃഷ്ണന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഹകരിക്കുന്നില്ലെന്ന പ്രദീപിന്റെ പരാതി നേരത്തെ ചര്‍ച്ചയായിരുന്നു. ഇക്കാര്യം പ്രദീപും പാര്‍ട്ടി നേതൃത്വവും പിന്നീട് നിഷേധിച്ചു.
