പ്രശസ്ത ഇന്ത്യന്‍ ഷാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദദദ1986ലാണ് രോഹിത് ബാല്‍ ഫാഷന്‍ ലോകത്തേക്ക് ചുവടുവെക്കുന്നത്.സഹോദരനൊപ്പം ഓര്‍ക്കിഡ് ഓവര്‍സിയ ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചു. ഇതാണ് ഫാഷന്‍ മേഖലയിലെ ബാലിന്റെ തുടക്കം. ചെറിയ സമയത്തിനുള്ളില്‍ തന്നെ ഇന്ത്യന്‍ ഫാഷന്‍ മേഖലയില്‍ രോഹിത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

രോഹിത് ബാലിന്റെ ഡിസൈനുകള്‍ ഫാഷന്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.ഇന്ത്യന്‍ സംസ്‌കാരത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഡിസൈനുകളായിരുന്നു അദ്ദേഹം അധികവും ഒരുക്കിയത്. 2006ല്‍ ഇന്ത്യന്‍ ഫാഷന്‍ അവാര്‍ഡ്സില്‍ ‘ഡിസൈനര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരവും 2012 ല്‍ ലാക്മെ ഗ്രാന്‍ഡ് ഫിനാലെ ഡിസൈനര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *