നടന്‍ കുഞ്ചാക്കോ ബോബന് ഇന്ന് നാല്പത്തിയൊമ്പാതാം ജന്മദിനം. അനിയത്തിപ്രാവ് എന്ന സിനിമിലൂടെ ചോക്ലേറ്റ് ബോയിയായി എത്തിയ ചാക്കോച്ചന്‍ പ്രണയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചത്. ഇപ്പോള്‍ മിനിമം ഗ്യാരണ്ടിയുള്ള ചുരുക്കം നടന്‍മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ.

1997 മാർച്ച് 24നാണ് അനിയത്തി പ്രാവിലൂടെ മലയാളികളുടെ ചോക്ലേറ്റ് ഹീറോയായി ചാക്കോച്ചൻ മലയാള സിനിമയിൽ രംഗപ്രവേശനം ചെയ്തത്. 1981-ൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു ചാക്കോച്ചന്റെ തുടക്കമെങ്കിലും അനിയത്തിപ്രാവ് കരിയറിൽ വഴിത്തിരിവായി. ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

അനിയത്തിപ്രാവിന് പിന്നാലെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ചാക്കോച്ചന്റെ കരിയറില്‍ പുറത്തിറങ്ങിയിരുന്നു. ശാലിനി- കുഞ്ചാക്കോ ബോബൻ താര ജോഡികളെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. രണ്ടാമത്തെ ചിത്രമായ നക്ഷത്രതാരാട്ട് കാര്യമായ വിജയം നേടിയില്ലെങ്കിലും കുഞ്ചാക്കോയുടെ താരമൂല്യം കുറഞ്ഞില്ല. കമൽ സംവിധാനം ചെയ്ത നിറം വാണിജ്യ വിജയം കൈവരിച്ചു.

കരിയറിലെ ഉയർച്ചക്ക് പിന്നാലെ നിരവധി പരാജയ ചിത്രങ്ങളും പുറത്തിറങ്ങി. തുടര്‍പരാജയങ്ങള്‍ മലയാളത്തില്‍ ചാക്കോച്ചന്റെ താരമൂല്യം കുറയാന്‍ കാരണമായി. കരിയറിലെ ഉയർച്ചക്ക് പിന്നാലെ നിരവധി പരാജയ ചിത്രങ്ങളും പുറത്തിറങ്ങി. തുടര്‍പരാജയങ്ങള്‍ മലയാളത്തില്‍ ചാക്കോച്ചന്റെ താരമൂല്യം കുറയാന്‍ കാരണമായി. 2005-ൽ നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ പ്രിയയെ കല്യാണം കഴിച്ചു. പിന്നാലെ റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 2006ന് ശേഷം കുറച്ചുകാലം താരം സിനിമയില്‍ നിന്നും വിട്ടുനിന്നു.

എന്നാൽ രണ്ടാം വരവ് താരത്തിന്റെ മൂല്യം കൂട്ടി. ഒരിടവേളയ്ക്ക് ശേഷം ചാക്കോച്ചന്‍ വീണ്ടും മോളിവുഡില്‍ സജീവമായി. 2008-ൽ ലോലിപോപ്പ് എന്ന ഷാഫി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്ന താരം. 2010-ഓടെ ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി. 2010-ൽ ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രം വളരെയധികം പ്രേക്ഷക പ്രശംസ നേടി.

2011 ഇനു ശേഷം കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് ഭാഗ്യനാളുകളാണ്. ട്രാഫിക്ക്, സീനിയേര്‍സ്, മല്ലു സിംഗ്, റോമന്‍സ്, ഓര്‍ഡിനറി പോലുളള സിനിമകൾ താരത്തിന്റെ തിരിച്ചുവരവില്‍ പ്രധാന പങ്കുവഹിച്ചു. കാമ്പുള്ള കഥാപാത്രങ്ങളാലും വേറിട്ട ചിത്രങ്ങളാലും വൻ മാറ്റമാണ് കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തില്‍ ഉണ്ടായിരിക്കുന്നത്. ചാക്കോച്ചന്റേതായി ഒടുവില്‍ റിലീസായ ചിത്രം നായാട്ട് തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം. ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായി അടുത്തകാലത്ത് മാറിയ നായാട്ട് കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലും വഴിത്തിരിവായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *