ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷൻ ഈ മാസം 26 മുതൽ 29 വരെ ബേപ്പൂരിലെ വിവിധ വേദികളിലായി നടക്കും. ബേപ്പൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും കോഴിക്കോട് ബീച്ചിലുമായിട്ടായിരിക്കും ഫെസ്റ്റിവൽ. ഇതോടനുബന്ധിച്ച് ശനിയാഴ്ച സംഘാടകസമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി.വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി പങ്കെടുത്തു. ഗതാഗത ക്രമീകരണത്തിലും സുരക്ഷാ കാര്യത്തിലും യാതൊരു വിട്ടു വീഴ്ചയും കൂടാതെ വേണം പരിപാടികൾ ആസൂത്രണം ചെയ്യാനെന്ന് മന്ത്രി നിർദേശിച്ചു. വകുപ്പ് സെക്രട്ടറി കെ ബിജുവും ഓൺലൈൻ ആയി പങ്കെടുത്തു.വാട്ടർ സ്പോർട്ടിന്റെ മാത്രം 30 ഓളം വിവിധ ഇനങ്ങൾ ഫെസ്റ്റിവലിൽ ഉണ്ടാകും. യോഗത്തിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, സബ്കലക്ടർ ചെൽസാസിനി വി, എ.ഡി.എം സി മുഹമ്മദ്‌ റഫീഖ്, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എ.എം സിദ്ദീഖ്, എ.കെ അബ്ദുൽ ഹക്കീം, കെ ആർ പ്രമോദ്, കോർപ്പറേഷൻ സെക്രട്ടറി ബിനി കെ. യു, വാർഡ് കൗൺസിലർമാർ, ഡി. ടി. പി. സി സെക്രട്ടറി നിഖിൽ ദാസ്, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *