കുന്ദമംഗലം:- സാൻഡോസ് കുന്ദമംഗലം ഈ വരുന്ന ജനുവരി 9 മുതൽ കുന്ദമംഗലം ഹൈസ്കൂൾ ഗ്രൗണ്ട് ഫ്ലഡ്‌ ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റൽ അത്യാധുനിക രീതിയിലുള്ള ഡിജിറ്റൽ എൻട്രി കാർഡ് സിസ്റ്റം ഉണ്ടാവുമെന്ന് വാർത്താ കുറിപ്പിൽ സാൻഡോസ് ജനറൽ സെക്രട്ടറിയും അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ജനറൽ കൺവീനറുമായ മുഹ്സിൻ ഭൂപതി അറിയിച്ചു.

കേരളത്തിൽ ആദ്യമായാണ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ്ൽ കാണികൾക്ക് ഡിജിറ്റൽ കാർഡ് എൻട്രി സംവിധാനം എന്ന ആശയം സാൻഡോസ് കുന്ദമംഗലം പരിചയപ്പെടുത്തുന്നത്. ഗാലറി ടിക്കറ്റുകൾ ഒഴികെ സീസൺ ടിക്കറ്റുകളും, പ്രമോട്ടേഴ്സ് ടിക്കറ്റുകളും, സ്പോൺസർ ടിക്കറ്റുകളും, ടൂർണമെന്റുമായി ബന്ധപ്പെട്ട ഒഫീഷ്യൽ പ്രവർത്തകർക്കുള്ള എൻട്രി കാർഡ്, മാധ്യമപ്രവർത്തകർക്കുള്ള മീഡിയ കാർഡ് പരിപൂർണ്ണമായും ഡിജിറ്റൽ എൻട്രി കാർഡിലൂടെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

ഡിജിറ്റൽ കാർഡ് ഔദ്യോഗികമായ ലോഞ്ചിംഗ് വരും ദിവസങ്ങളിൽ ജനങ്ങൾക്ക് വേണ്ടി പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഫുട്ബോൾ പ്രേമികൾക്ക് ഒരു സീസൺ മൊത്തമായി കളി കാണുവാനുള്ള പാക്കേജ് കാർഡുകളും കൂട്ടത്തിൽ ഉൾപ്പെടുത്താനുള്ള ആലോചനയിലാണ് സാൻഡോസ് കുന്ദമംഗലം.

വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട്‌ ബഷീർ നീലാരമ്മൽ, ജാഫർ ജാഫ് പ്ലാനറ്റ്, ഫൈസൽ ആനപ്പാറ, ഫൈസൽ സോപ്പ്സ്, കോയമോൻ ടാസ, ജാബിർ നടുവിജ്ജാൽ, ജിതേഷ് കുന്ദമംഗലം, റിയാസ് റഹ്മാൻ താജ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *