കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ കോഴിക്കോട് ജില്ല സമ്മേളനം സംഘടിപ്പിച്ചു. കുന്ദമംഗലം രാജീവ് ഘർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി.ടി.എ റഹീം എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സ്വാഗത സംഘം ചെയർമാൻ കുന്ദമംഗലം സ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് എംഎസ് .സി കെമിസ്ടി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ആതിര വിയെ മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ സി.എം ജംഷീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി, ഗ്രാമ പഞ്ചായത്ത് മെമ്പർ പി.കൗലത്ത്, കുന്ദമംഗലം ബാർ അസോസിയേഷൻ പ്രസിഡണ്ട് എം.മുസ്തഫ, കെ.എ.സി.എ സംസ്ഥാന സെക്രട്ടറി വി.രവീന്ദ്രർ, എം.കെ മോഹൻദാസ്, എം.പി കേളു കുട്ടി, ടി.പി സുരേഷ്, ജനാർദ്ദനൻ കളരികണ്ടി, അരിയിൽ മൊയ്തീൻ ഹാജി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എ.സുരാജ് സ്വാഗതവും ഫൈനാൻസ് കമ്മറ്റി ചെയർമാൻ തളത്തിൽ ചക്രായുധൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *