പിലാശ്ശേരിയിൽ പാറപ്പുറത്ത് മുഹമ്മദ്‌ ഹാജി സ്മാരക ബസ്സ് സ്റ്റോപ്പ്‌ നാടിനായി സമർപ്പിച്ചു. പാറപ്പുറത്ത് മുഹമ്മദ് ഹാജി യുടെ ഭാര്യ നഫീസ ഹജ്ജുമയാണ് ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ വരി ട്യാക്ക് താമരശ്ശേരി റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രവർത്തിയിൽ പിലാശ്ശേരിയിലെ ബസ്റ്റോപ്പ് നഷ്ടമായിരുന്നു. ബസ്റ്റോപ്പ് അനിവാര്യമായ സാഹചര്യത്തിൽ പാറപ്പുറത്ത് കുടുംബം ഇത് ഉൾക്കൊള്ളുകയും പാറപ്പുറത്ത് മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം ബസ്റ്റോപ്പ് കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. രണ്ട് ലക്ഷത്തിൽ അധികം രൂപ ചിലവഴിച്ചാണ് മനോഹരമായ ബസ് സ്റ്റോപ്പ്‌ നിർമിച്ചത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ- വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത് ആണ് പരിപാടിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചത്. അബ്ദുൽ ഹകീം മാസ്റ്റർ സ്വാഗതവും കെ സി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.പാറപ്പുറത് മുഹമ്മദ്‌ ഹാജിയുടെ മകനും ലക്ക്ഷസ് ഹൈപ്പർ മാർക്ക് ഉടമയും പ്രവാസിയുമായ പാറപ്പുറത്തു ഷറഫുദീനെ ഉദ്ഘാടന ചടങ്ങിൽ പൊന്നാടാ അണിയിച്ചു ആദരിച്ചു.വാർഡ് മെമ്പർ ധർമ്മ രത്നൻ മന്നത്തൂർ,പുരായിൽ മമ്മികോയ, എം കെ രാജീവൻ, അസീസ് കാക്കേരി, ശ്രീജിത്ത്‌ തണ്ണീർക്കണ്ടി, മോഹൻ ദാസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. കൂടാതെ മറ്റു പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *